You are Here : Home / News Plus

പാമോയില്‍ കേസില്‍ വി എസ്സിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി

Text Size  

Story Dated: Monday, February 16, 2015 07:12 hrs UTC

പാമോയില്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ഹൈക്കോടതിയില്‍ കേസിന്റെ വിചാരണ പുരോഗമിക്കുന്ന സാഹചര്യത്തില്‍ കേസില്‍ ഇടപെടേണ്ടതില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വിചാരണ നടക്കുന്നതിനിടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവ് ലഭിച്ചാല്‍ അദ്ദേഹത്തെ കേസില്‍ പ്രതിചേര്‍ക്കുന്നതിന് തടസമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. പാമോയില്‍ ഇടപാട് നടന്ന സമയത്ത് ധനമന്ത്രി ആയിരുന്ന ഉമ്മന്‍ചാണ്ടിയെയും പ്രതിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് വി എസ് സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസ് പി എസ് ഠാക്കൂര്‍ അധ്യക്ഷനായ ബഞ്ചാണ് വി എസ്സിന്റെ ഹര്‍ജി തള്ളിയത്. കേസില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ശ്രമമാണ് വി എസ് നടത്തുന്നതെന്ന വിമര്‍ശം സുപ്രീം കോടതി നേരത്തെ ഉന്നയിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.