You are Here : Home / News Plus

പതിനാറ് കോടി രൂപയ്ക്ക് ഡല്‍ഹി യുവരാജിനെ സ്വന്തമാക്കി

Text Size  

Story Dated: Monday, February 16, 2015 07:15 hrs UTC

ലോകകപ്പ് ടീമില്‍ ഇടം നേടാനായില്ലെങ്കിലും യുവരാജ് സിങ് തന്നെ ഐ.പി.എല്‍ ലേലത്തിലെ താരം. കഴിഞ്ഞ സീസണിലെ ഏറ്റവും വിലപിടിച്ച താരമായ യുവരാജ് തന്നെയാണ് ഇത്തവണത്തെയും സ്റ്റാര്‍. പതിനാറ് കോടി രൂപയ്ക്ക് ഡെല്‍ഹി ഡെയര്‍ ഡെവിള്‍സാണ് യുവരാജിനെ സ്വന്തമാക്കിയത്. ദിനേഷ് കാര്‍ത്തിക്കാണ് വന്‍ തുക കീശയിലാക്കിയ മറ്റൊരു ഇന്ത്യന്‍ താരം. 10.50 കോടിക്ക് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് കാര്‍ത്തിക്കെ വാങ്ങിയത്.

ലോകകപ്പില്‍ സെഞ്ച്വറി നേടിയ ഓസീസ് താരം ആരോണ്‍ ഫിഞ്ചിനെ മുംബൈ ഇന്ത്യന്‍സ് 3.20 കോടിക്കും ഇന്ത്യയുടെ അമിത് മിശ്രയെ 3.50 കോടിക്ക് ഡെല്‍ഹിയും മുന്‍ ഇംഗ്ലീഷ് നായകന്‍ കെവിന്‍ പീറ്റേഴ്‌സനെ രയ് കോടിക്ക് സണ്‍റൈസസ് ഹൈദരാബാദം കെയ്ന്‍ വില്ല്യംസണിനെ 60 ലക്ഷം രൂപയ്ക്ക് സണ്‍റൈസസും ശ്രീലങ്കന്‍താരം ഏഞ്ചലോ മാത്യൂസിനെ 7.5 കോടി രൂപയ്ക്ക് ഡല്‍ഹിയും മുരളി വിജയിനെ ഇകങ്‌സ് ഇലവന്‍ പഞ്ചാബ് രണ്ട് കോടി രൂപയ്ക്കും സ്വന്തമാക്കി. എന്നാല്‍, ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ ഹാഷിം ആംലയെ വാങ്ങാന്‍ ആരുമുണ്ടായില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.