You are Here : Home / News Plus

കോപ്പന്‍ഹേഗന്‍ വെടിവെപ്പിന് പിന്നില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള അക്രമി

Text Size  

Story Dated: Monday, February 16, 2015 07:56 hrs UTC

ഡെന്‍മാര്‍ക്ക് തലസ്ഥാനമായ കോപ്പന്‍ഹേഗനില്‍ വെടിവെപ്പ് നടത്തിയ അക്രമിയെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടു. ഡെന്‍മാര്‍ക്ക് സ്വദേശിയായ 22 കാരന്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള ആളാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആയുധ നിയമം ലംഘച്ചതിനും അക്രമം നടത്തിയതിനും യുവാവിനെതിരെ മുന്‍പ് നടപടി സ്വീകരിച്ചിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. അക്രമിയെക്കുറിച്ചുള്ള വിവരങ്ങള്‍ നേരത്തെതന്നെ തങ്ങളുടെ പക്കലുണ്ടായിരുന്നുവെന്ന് രഹസ്യാന്വേഷണ ഏജന്‍സിയും വ്യക്തമാക്കിയിട്ടുണ്ട്.

കോപ്പന്‍ഗേഹനിലെ രണ്ട് സ്ഥലങ്ങളില്‍ ശനിയാഴ്ചയും ഞായറാഴ്ചയും ഉണ്ടായ ആക്രമണങ്ങളില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വെടിവെപ്പ് നടത്തിയ അക്രമിയെ ഏറ്റുമുട്ടലിനൊടുവില്‍ പോലീസ് വധിച്ചു. പ്രവാചകന്റെ കാര്‍ട്ടൂണ്‍ വരച്ചതിന്റെ പേരില്‍ വധഭീഷണി നേരിടുന്ന കാര്‍ട്ടൂണിസ്റ്റ് ലാഴ്‌സ് വില്‍ക്‌സ്, ഫ്രഞ്ച് സ്ഥാനാപതി ഫ്രാന്‍സ്വ സിമെറെ തുടങ്ങിയവര്‍ പങ്കെടുത്ത ചര്‍ച്ച നടന്ന കഫേയ്ക്കുനേരെ ആയിരുന്നു ആദ്യ ആക്രമണം. പ്രധാന സിനഗോഗില്‍ ആയിരുന്നു രണ്ടാമത്തെ ആക്രമണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.