You are Here : Home / News Plus

യുവരാജിനെ പുറത്താക്കിയത് ധോനിയെന്ന്‍ യുവരാജിന്‍റെ അച്ഛന്‍

Text Size  

Story Dated: Monday, February 16, 2015 10:32 hrs UTC

ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എം.എസ്. ധോനിക്കെതിരെ രൂക്ഷ വിമര്‍ശവുമായി യുവരാജ് സിങ്ങിന്റെ അച്ഛനും മുന്‍ ക്രിക്കറ്ററുമായ യോഗ്‌രാജ് സിങ്. 2011ലെ മാന്‍ ഓഫ് ദി സീരീസായ യുവരാജിന് ഇത്തവണത്തെ ലോകകപ്പ് ടീമില്‍ ഇടം ലഭിക്കാതെ പോയതിന് കാരണം ധോനിയാണെന്ന് യോഗരാജ് ആരോപിച്ചു.

രഞ്ജിയില്‍ പഞ്ചാബിനുവേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച യുവരാജ് ടീമിലുണ്ടാകുമെന്നായിരുന്നു പൊതുവേയുള്ള കണക്കുകൂട്ടല്‍. എന്നാല്‍, സെലക്ടര്‍മാര്‍ യുവരാജിനെ പരിഗണിച്ചതേയില്ല. 30 അംഗ സാധ്യതാപട്ടികയില്‍ പോലും യുവരാജിന് ഇടം ലഭിച്ചില്ല. ധോനിയാണ് ഇതിന് കാരണം. യുവരാജുമായി നല്ല ബന്ധത്തിലായിരുന്നില്ല ധോനി. എന്താണ് ഇതിന്റെ കാരണമെന്ന് എനിക്കറിയണം. കാന്‍സറുമായി മല്ലിടുമ്പോഴാണ് യുവരാജ് ഇന്ത്യയ്ക്കുവേണ്ടി കളിച്ചത്-യോഗ്‌രാജ് പറഞ്ഞു.

എന്നാല്‍, യോഗ്‌രാജിന്റെ വാക്കുകളെ ഒരു അച്ഛന്റെ ധാര്‍മിക രോഷമായി മാത്രം കണ്ടാല്‍ മതിയെന്നാണ് യുവരാജിന്റെ നിലപാട്. ഏതൊരു അച്ഛനെയും പോലെയാണ് അദ്ദേഹം. ഞാന്‍ തഴയപ്പെട്ടപ്പോള്‍ വികാരാധീനനായത് സ്വാഭാവികമാണ്. മഹിയുടെ കീഴില്‍ ആസ്വദിച്ചു തന്നെയാണ് ഞാന്‍ കളിച്ചത്. ഇനി തുടര്‍ന്നും അങ്ങനെയായിരിക്കും-യുവരാജ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.