You are Here : Home / News Plus

പാകിസ്താനില്‍ സ്‌കൂളിനുനേരെ വെടിവെപ്പ്: അധ്യാപകന്‍ മരിച്ചു

Text Size  

Story Dated: Monday, February 16, 2015 10:33 hrs UTC

പാകിസ്താനിലെ സിന്ധ് പ്രവിശ്യയില്‍ സ്വകാര്യസ്‌കൂളില്‍ നടന്ന വെടിവെപ്പില്‍ അധ്യാപകന്‍കൊല്ലപ്പെട്ടു. മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ടംഗസംഘമാണ് അധ്യാപകന് നേരെ വെടിയുതിര്‍ത്തത്. ശബ്ദം കേട്ട് ആളുകള്‍ ഓടിക്കൂടിയപ്പോഴേക്കും അക്രമിസംഘം രക്ഷപ്പെട്ടിരുന്നു.

വിദ്യാര്‍ഥികള്‍ ക്ലാസിലായിരുന്നതിനാല്‍ മറ്റാര്‍ക്കും പരിക്കേറ്റിട്ടില്ല. ഡിസംബറില്‍ പെഷര്‍വാറില്‍ സ്‌കൂളിനുനേരെയുണ്ടായ ഭീകരാക്രമണത്തില്‍ 84 വിദ്യാര്‍ഥികളടക്കം 126പേര്‍ മരിച്ചിരുന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.