You are Here : Home / News Plus

കമ്മ്യൂണിസ്റ്റ് നേതാവ് ഗോവിന്ദ് പാന്‍സാരെയ്ക്കും ഭാര്യയ്ക്കും വെടിയേറ്റു

Text Size  

Story Dated: Monday, February 16, 2015 10:35 hrs UTC

മുതിര്‍ന്ന സി പി ഐ നേതാവും എഴുത്തുകാരനുമായ ഗോവിന്ദ് പി പാന്‍സാരെയ്ക്കും ഭാര്യയ്ക്കും വെടിയേറ്റു. തിങ്കളാഴ്ച്ച രാവിലെ 8 മണിയോടെ സാഗര്‍മാലയിലെ വസതിയില്‍ നിന്ന് പ്രഭാത സവാരിക്കിറങ്ങിയ ഇരുവര്‍ക്കുംനേരെ അജ്ഞാതര്‍ വെടിവച്ചു. തൊട്ടടുത്തുനിന്ന് നാലുതവണ വെടിവച്ചശേഷം അക്രമികള്‍ രക്ഷപ്പെട്ടു. പരിക്കേറ്റ ഇരുവരെയും ഉടന്‍ത്തന്നെ ആസ്റ്റര്‍ ആദാര്‍ ആസ്പത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കി. അക്രമികള്‍ക്കായുളള തിരച്ചില്‍ ശക്തമാക്കിയതായി സംസ്ഥാന ആഭ്യന്തരമന്ത്രി രാം ഷിന്‍ഡെ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.