You are Here : Home / News Plus

പാമോലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്ക് രക്ഷപെടാനാവില്ലെന്ന് വി.എസ്

Text Size  

Story Dated: Monday, February 16, 2015 03:47 hrs UTC

ആലപ്പുഴ: പാമോലിന്‍ കേസില്‍ നിന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് രക്ഷപെടാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ഉചിതമായ സമയത്ത് കേസുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ വിചാരണ കോടതിയില്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം സംസ്ഥാന സമ്മേളനത്തിന്‍െറ ഭാഗമായി രക്തസാക്ഷി കുടുംബങ്ങളെയും ആദ്യകാല നേതാക്കളെയും ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയതാണ് വി.എസ്.
ഉമ്മന്‍ ചാണ്ടിയെ പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ് നല്‍കിയ ഹരജി സുപ്രീംകോടതി തള്ളിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.