You are Here : Home / News Plus

ഒളിമ്പിക്സ്:നാല് കായികതാരങ്ങളെ കേരളം ദത്തെടുക്കുമെന്ന് തിരുവഞ്ചൂര്‍

Text Size  

Story Dated: Monday, February 16, 2015 05:02 hrs UTC

കോട്ടയം: ഒളിമ്പിക്സിന് തയാറെടുക്കുന്ന നാല് കായികതാരങ്ങളെ കേരളം ദത്തെടുക്കുമെന്ന് കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ദേശീയ ഗെയിംസില്‍ അഭിമാനതാരങ്ങളായി മാറിയ സജന്‍ പ്രകാശ്, എലിസമ്പത്ത് സൂസന്‍ കോശി, അനില്‍ഡ തോമസ്, ആര്‍. അനു എന്നിവരെയാണ് ദത്തെടുത്ത് പരിശീലനം നല്‍കുക. ഇക്കാര്യത്തില്‍ പരിശീലകര്‍ ആവശ്യപ്പെടുന്നതെന്തും സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കായിക വകുപ്പ് ജോയന്‍റ് സെക്രട്ടറി ജി.എസ്.ജി അയ്യങ്കാവ് ചെയര്‍മാനായും പി.ടി. ഉഷ, കുരുക്ഷേത്ര യൂനിവേഴ്സിറ്റി ഫിസിക്കല്‍ എജുക്കേഷന്‍ ഡയറക്ടര്‍ പ്രൊഫ. ഡോ. ദലീല്‍ സിങ് ചൗഹാന്‍, ഷൂട്ടിങ് കോച്ച് സണ്ണി തോമസ്, സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ഡോ. ബിനു ജോര്‍ജ് എന്നിവര്‍ അംഗങ്ങളായ അഞ്ച് അംഗ സമിതിയുടെ നേതൃത്വത്തില്‍ കായികനയം രൂപവത്കരിക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ താരങ്ങള്‍ക്ക് നല്ല പരിശീലനത്തിന് സൗകര്യമൊരുക്കും. ദേശീയ ഗെയിംസിന്‍െറ ഭാഗമായി ഒരുക്കിയ 31 വേദികളില്‍ മൂന്ന് വിഭാഗങ്ങളായി തരംതിരിച്ച് ആവശ്യമായ സംരക്ഷണം നല്‍കും. മൂന്ന് സ്റ്റേഡിയങ്ങള്‍ പൊലീസിനും നാലെണ്ണം അതത് കലക്ടര്‍മാര്‍ക്കും ചുമതല നല്‍കിയിട്ടുണ്ട്. അത്യാധുനിക ഉപകരണങ്ങള്‍ സംരക്ഷിക്കുന്നതിന് സ്പോര്‍ട്സ് കൗണ്‍സിലിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.