You are Here : Home / News Plus

ഡല്‍ഹി:അനധികൃത കോളനികള്‍ നീക്കം ചെയ്യാനുള്ള തീരുമാനത്തിന് വിലക്ക്

Text Size  

Story Dated: Monday, February 16, 2015 05:10 hrs UTC

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അനധികൃത കോളനികള്‍ നീക്കം ചെയ്യാനുള്ള തീരുമാനത്തിന് താത്കാലിക വിലക്ക്. മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്‍േറതാണ് തീരുമാനം. അനധികൃത കോളനികളെ നിയമ വിധേയമാക്കുമെന്ന ആം ആദ്മി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കുന്നതിന്‍െറ ഭാഗമായാണ് ഡല്‍ഹി സര്‍ക്കാരിന്‍െറ തീരുമാനം.
രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ സ്ത്രീ സുരക്ഷക്ക് കര്‍ശന നടപടി സ്വീകരിക്കണമെന്ന് പൊലീസിന് മന്ത്രിസഭാ യോഗം നിര്‍ദേശം നല്‍കി. സ്ത്രീകളുടെ സുരക്ഷക്കായി ബസുകളില്‍ ഹോം ഗാര്‍ഡുകളെ നിയമിക്കാനും യോഗം തീരുമാനിച്ചു.
പ്രഥമ മന്ത്രിസഭാ യോഗത്തിന്‍െറ ദൃശ്യങ്ങള്‍ എടുക്കാന്‍ അനുവദിക്കാത്ത സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടര്‍ന്നു ഉപമുഖ്യമന്ത്രി മനീഷ് സിസോടിയ വാര്‍ത്താസമ്മേളനം നടത്താതെ മടങ്ങി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.