You are Here : Home / News Plus

കല്ലടി എം.ഇ.എസ് കോളജിലെ റാഗിങ്: നാലു പ്രതികള്‍ കൂടി കീഴടങ്ങി

Text Size  

Story Dated: Monday, February 16, 2015 05:17 hrs UTC

മണ്ണാര്‍ക്കാട്: കല്ലടി എം.ഇ.എസ് കോളജില്‍ റാഗിങ്ങിനെ തുടര്‍ന്നു വിദ്യാര്‍ഥിയുടെ കണ്ണിന്‍െറ കാഴ്ച നഷ്ടപ്പെട്ട സംഭവത്തില്‍ നാലു പ്രതികള്‍ കൂടി പൊലീസില്‍ കീഴടങ്ങി. രണ്ടാം വര്‍ഷ വിദ്യാര്‍ഥികളായ ഒന്നാം പ്രതി നൗഫല്‍, നാലാം പ്രതി നിശാല്‍, അഞ്ചാം പ്രതി ജൗഹാര്‍, ഏഴാം പ്രതി ആഷിഫ് എന്നിവരാണു മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
ഫെബ്രുവരി നാലിന് കോളജില്‍ നടന്ന റാഗിങ്ങിനിടെയാണ് ഒന്നാം വര്‍ഷ ബി.കോം വിദ്യാര്‍ഥിയും ഒറ്റപ്പാലം ചുനങ്ങാട് മലപ്പുറം ചേക്കുമുസ് ലിയാരകത്ത് വീട്ടില്‍ ഇബ്രാഹിമിന്‍െറ മകനുമായ മുഹമ്മദ് മുഹ്സിന്‍െറ കാഴ്ച നഷ്ടപ്പെട്ടത്. ഇടതു കണ്ണിന്‍െറ കാഴ്ച നഷ്ടപ്പെട്ട മുഹ്സിന്‍ ചികിത്സയിലാണ്.
സംഭവത്തില്‍ കുറ്റക്കാരായ രണ്ടു പേരെ കോളജില്‍ നിന്നു പുറത്താക്കിയ മാനേജ്മെന്‍റ് ആറു പേരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.