You are Here : Home / News Plus

ന്യൂസീലന്‍ഡിന് വീണ്ടും ജയം

Text Size  

Story Dated: Tuesday, February 17, 2015 03:42 hrs UTC

ലോകകപ്പ് ക്രിക്കറ്റില്‍ ന്യൂസീലന്‍ഡിന് തുടര്‍ച്ചയായ രണ്ടാം ജയം. പൂള്‍ എയിലെ രണ്ടാം മത്സരത്തില്‍ സ്‌കോട്ട്‌ലന്‍ഡിനെ മൂന്ന് വിക്കറ്റിനാണ് ആതിഥേയര്‍ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത സ്‌കോട്ട്‌ലന്‍ഡ് 142 റണ്‍സിന് ഓള്‍ഔട്ടായി. മറുപടിയായി ന്യൂസീലന്‍ഡ് ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി 24.5 ഓവറില്‍ ഈ ലക്ഷ്യം കടന്നു. ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ തോല്‍പിച്ച ന്യൂസീലന്‍ഡിന് ഇതോടെ ഗ്രൂപ്പ് എയില്‍ നാല് പോയിന്റായി.

97 റണ്ണിന്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് ഒഴിച്ചുനിര്‍ത്തിയാല്‍ ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ക്യാപ്റ്റന്‍ ബ്രന്‍ഡന്‍ മെക്കല്ലത്തിന്റെ തീരുമാനത്തെ ശരിവയ്ക്കുന്നതായിരുന്നു കിവീസിന്റെ പ്രകടനം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.