You are Here : Home / News Plus

ഇറക്കിവിടുമ്പോള്‍ പോകാനും വിളിക്കുമ്പോള്‍ തിരിച്ചുചെല്ലാനും താന്‍ പട്ടിയല്ലെന്ന് ഗൗരിയമ്മ

Text Size  

Story Dated: Tuesday, February 17, 2015 05:36 hrs UTC

ഇറക്കിവിടുമ്പോള്‍ പോകാനും തിരിച്ചുവിളിക്കുമ്പോള്‍ ചെല്ലാനും താന്‍ പട്ടിയല്ലെന്ന് ജെ.എസ്.എസ് നേതാവ് കെ.ആര്‍ ഗൗരിയമ്മ. മുതിര്‍ന്ന നേതാവ് കെ.ആര്‍. ഗൗരിയമ്മയെ സി.പി.എമ്മിലേയ്ക്കു മടക്കിക്കൊണ്ടുവരാനുള്ള ശ്രമം ഊര്‍ജ്ജിതമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹരചര്യത്തിലാണ് ഈ പ്രതികരണം.

എല്‍.ഡി.എഫിലേക്ക് പോകുന്ന കാര്യം ജെ.എസ്.എസില്‍ തീരുമാനിച്ചിട്ടില്ല. ഘടകക്ഷിയായി തിരിച്ചെടുക്കുമെന്ന് അവര്‍ അറിയിച്ചിട്ടുമില്ല. എല്‍ ഡി എഫിന്റെ പരിപാടികള്‍ അറിയിക്കാറുണ്ട്. -ഗൗരിയമ്മ പറഞ്ഞു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.