You are Here : Home / News Plus

അമേരിക്കയില്‍ ക്ഷേത്രത്തിനു നേരെ അതിക്രമം; ഒബാമക്ക് വിമര്‍ശം

Text Size  

Story Dated: Tuesday, February 17, 2015 08:01 hrs UTC

യു.എസിലെ സിയാറ്റിലില്‍ ശിവരാത്രി ആഘോഷത്തിന് തൊട്ടുമുമ്പ് ക്ഷേത്രത്തിനു നേരെ അതിക്രമം. അജ്ഞാതര്‍ ക്ഷേത്രത്തിലെ ചുമരിലെ പെയിന്റിങുകള്‍ മായ്ച ശേഷം ഗെറ്റ് ഔട്ട് എന്ന് എഴുതിവെച്ചു. വടക്കുപടിഞ്ഞാറന്‍ മേഖലയിലെ പ്രധാനക്ഷേത്രത്തിനു നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് ശേഷം നാസി സ്വസ്തികയും സ്‌പ്രേപെയിന്റുകൊണ്ട് രേഖപ്പെടുത്തിവെച്ചു. ഇന്ത്യാ സന്ദര്‍ശനത്തിനു പിന്നാലെ ഇന്ത്യയില്‍ മതസഹിഷ്ണുത കുറഞ്ഞുവരികയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞത് വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് ഒബാമക്കെതിരെ വിമര്‍ശനമുയരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.