You are Here : Home / News Plus

മാണിക്കെതിരെ സമരം; എല്‍.ഡി.എഫ് യോഗത്തില്‍ തീരുമാനമായില്ല

Text Size  

Story Dated: Tuesday, February 17, 2015 08:06 hrs UTC

ബാര്‍കോഴ ആരോപണത്തില്‍പെട്ട മന്ത്രി കെ.എം മാണിക്കെതിരെയുള്ള സമരം ശക്തമാക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ എല്‍.ഡി.എഫ് യോഗത്തിനായില്ല. സംസ്ഥാന ബജറ്റ് അടുത്തുവരുന്ന സാഹചര്യത്തില്‍ ധനമന്ത്രിക്കെതിരെയുള്ള സമരം ശക്തമാക്കാനായിരുന്നു മുന്നണി തീരുമാനം.

നിയമസഭ വളഞ്ഞുകൊണ്ടുള്ള സമരം നടത്തുമെന്നാണ് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ നേരത്തേ പറഞ്ഞത്. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്നും സി.പി.എം നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇത് നിയമവിരുദ്ധവും ജനവിരുദ്ധവുമാണെന്ന തലത്തിലുള്ള ചര്‍ച്ചകളും മുന്നണിയിലുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.