You are Here : Home / News Plus

ലാഹോറില്‍ ചാവേര്‍ സ്‌ഫോടനത്തില്‍ എട്ടു പേര്‍ മരിച്ചു

Text Size  

Story Dated: Tuesday, February 17, 2015 11:26 hrs UTC

പാക്കിസ്ഥാനിലെ ലാഹോറില്‍ പോലീസ് കേന്ദ്രത്തിനു സമീപമുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ എട്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മരിച്ചവരില്‍ ചാവേറും ഉള്‍പ്പെടുന്നുണ്‌ടെന്നു പോലീസ് പറഞ്ഞു. എട്ടു പേര്‍ക്കു സ്‌ഫോടനത്തില്‍ പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശക്തമായ സ്‌ഫോടനമാണു നടന്നതെന്നു ദൃക്‌സാക്ഷികളെ ഉദ്ധരിച്ചു പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌ഫോടനത്തിന്റെ ശക്തിയില്‍ പ്രദേശത്തെ കെട്ടിടങ്ങളില്‍ കുലുക്കം അനുഭവപ്പെട്ടു. സ്‌ഫോടന പ്രദേശത്തിന്റെ നിയന്ത്രണം പോലീസ് ഏറ്റെടുത്തു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.