You are Here : Home / News Plus

സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു നാലു സൈനികര്‍ മരിച്ചു.

Text Size  

Story Dated: Tuesday, February 17, 2015 11:28 hrs UTC

സൗദി അറേബ്യയില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു നാലു സൈനികര്‍ മരിച്ചു. രാത്രികാല പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്ന ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. സൗദി ഇറാക്കുമായും കുവൈറ്റുമായും അതിര്‍ത്തി പങ്കിടുന്ന പ്രദേശത്തു തിങ്കളാഴ്ചയാണ് അപകടം ഉണ്ടായത്.
സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലഫ്. കേണല്‍ അലി അല്‍ അര്‍ഫാജ്, ലഫ്. മജീദ്, ലഫ്. ജാഡി, ടെക്‌നീഷ്യന്‍ റയീദ് അല്‍ ജാഹ്നി എന്നിവരാണു മരിച്ചത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.