You are Here : Home / News Plus

വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ കീഴടങ്ങി

Text Size  

Story Dated: Wednesday, February 18, 2015 05:21 hrs UTC

ഓട്ടോയില്‍ യാത്ര ചെയ്യുകയായിരുന്ന വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിലെ പ്രതിയായ ഓട്ടോറിക്ഷ ഡ്രൈവര്‍ കോടതിയില്‍ കീഴടങ്ങി. മട്ടന്നൂര്‍ ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറായ ഉത്തിയുരിലെ പി.അബ്ദുള്‍ റഹൂഫാണു (36) തലശേരി സെഷന്‍സ് കോടതിയില്‍ കീഴടങ്ങിയത്. കഴിഞ്ഞ മാസം 18 ന് രാവിലെ ഇരിട്ടി റോഡിനു സമീപത്തുവച്ചാണു 13 വയസുകാരിയെ റഹൂഫ് ഓട്ടോയില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ടൗണിലെ ഒരു സ്ഥാപനത്തില്‍ ട്യൂഷനു പോകുന്നതിനിടെയാണു വിദ്യാര്‍ഥിനിയെ ഓട്ടോയില്‍ കയറ്റി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. മട്ടന്നൂര്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണു പ്രതി കോടതിയില്‍ കീഴടങ്ങിയത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.