You are Here : Home / News Plus

റാഫേല്‍: പകരം എസ്‌യു-30 വിമാനങ്ങള്‍ നല്‍കാന്‍ തയ്യാറെന്നു റഷ്യ

Text Size  

Story Dated: Wednesday, February 18, 2015 05:33 hrs UTC

റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള ഫ്രാന്‍സുമായുള്ള കരാറില്‍നിന്ന് ഇന്ത്യ പിന്‍വാങ്ങിയാല്‍ എസ്‌യു-30 എംകെഐ യുദ്ധവിമാനങ്ങള്‍ നല്‍കാന്‍ തയ്യാറെന്നു റഷ്യ. 20 ബില്യണ്‍ ഡോളര്‍ മുടക്കി 126 റാഫേല്‍ വിവിധോദ്ദേശ്യ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനത്തില്‍നിന്നു വില കൂടുതലാണെന്ന കാരണത്താല്‍ ഇന്ത്യ പിന്‍മാറുകയാണെന്ന വാര്‍ത്ത പുറത്തുവന്ന പശ്ചാത്തലത്തിലാണു റഷ്യയുടെ പ്രതികരണം.
റാഫേലിനു പകരം നിര്‍ദേശിക്കുന്ന യുദ്ധവിമാനമാണ് എസ്‌യു-30 എംകെഐ. ബ്രഹ്മോസ് ക്രൂയിസ് മിസൈല്‍ ഉപയോഗിക്കത്തക്ക വിധത്തില്‍ ഇന്ത്യയുമായി ചേര്‍ന്നു എസ്‌യു-30 എംകെഐ യുദ്ധവിമാനങ്ങള്‍ പരിഷ്‌കരിക്കാന്‍ ഒരുങ്ങുന്നതായി റഷ്യന്‍ എയര്‍ക്രാഫ്റ്റ് കോര്‍പറേഷന്‍ കഴിഞ്ഞദിവസം പ്രസ്താവിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.