You are Here : Home / News Plus

ഐ.എസ് ഭീകരര്‍ ഇറാഖില്‍ 45 പേരെ ചുട്ടുകൊന്നു

Text Size  

Story Dated: Wednesday, February 18, 2015 05:37 hrs UTC

ഇറാഖിലെ പടിഞ്ഞാറന്‍ പ്രവിശ്യയായ അന്‍ബറില്‍ ഇസ്‌ലാമിക് സ്റ്റേറ്റ്  ഭീകരര്‍ 45 പേരെ ചുട്ടുകൊന്നു. അന്‍ബര്‍ പ്രവിശ്യയിലെ അല്‍ ബാഗ്ദാദി പട്ടണത്തില്‍നിന്ന് തട്ടിക്കൊണ്ടുപോയ സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ഭീകരര്‍ ചുട്ടുകൊന്നതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ മറീനുകള്‍ ഇറാഖ് സൈന്യത്തിന് പരിശീലനം നല്‍കുന്ന ഐന്‍ അല്‍ അസദ് വ്യോമത്താവളത്തിന് എട്ടുകിലോമീറ്റര്‍ മാത്രം അകലെയാണ് അല്‍ ബാഗ്ദാദി പട്ടണം.അന്‍ബര്‍ പ്രവിശ്യയിലെ നിരവധി പ്രദേശങ്ങളുടെ നിയന്ത്രണം ഐ.എസ് ഭീകരര്‍ക്കാണ്. ഇപ്പോഴും സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ ഒന്നാണ് അല്‍ ബാഗ്ദാദി. ഇ പട്ടണം നിയന്ത്രണത്തിലാക്കാന്‍ മാസങ്ങളായി ഭീകകര്‍ ശ്രമം നടത്തുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.