You are Here : Home / News Plus

കത്തിയ പാക് ബോട്ടില്‍ വിവാദം പുകയുന്നു

Text Size  

Story Dated: Wednesday, February 18, 2015 10:16 hrs UTC

ഇന്ത്യന്‍ സമുദ്രാതിര്‍ത്തി കടന്ന പാക് ബോട്ട് കത്തിച്ചതാണെന്നു കോസ്റ്റ് ഗാര്‍ഡ്.എന്നാല്‍ കോസ്റ്റ് ഗാര്‍ഡ് ഡിഐജിയുടെ വെളിപ്പെടുത്തല്‍ നിഷേധിച് തീരസംരക്ഷണ സേന. കത്തിയ ബോട്ടില്‍ വിവാദം പുകയുന്നു.

 ഇന്ത്യന്‍ സമുദ്രാതിര്‍ത്തി കടന്ന പാക്കിസ്ഥാന്‍ ബോട്ടു കത്തിച്ചതാണെന്ന കോസ്റ്റ് ഗാര്‍ഡ് ഡിഐജി ബി.കെ ലൊഷാലിയുടെ വെളിപ്പെടുത്തല്‍ വിവാദമായതോടെയാണു സംഭവം നിഷേധിച്ചു കോസ്റ്റ് ഗാര്‍ഡ് രംഗത്തുവന്നിരിക്കുന്നത്. ഭീകരര്‍ ബോട്ടു കത്തിക്കുകയായിരുന്നുവെന്ന പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറുടെ വാദം ആവര്‍ത്തിക്കുകയാണു ഡിഐജിയെ തള്ളിയതിലൂടെ കോസ്റ്റ് ഗാര്‍ഡ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ പുതുവത്സരദിനത്തില്‍ സംശയകരമായ സാഹചര്യത്തില്‍ ഗുജറാത്ത് തീരത്തു കണ്‌ടെത്തിയ പാക് ബോട്ടാണു കത്തിനശിച്ചത്. ബോട്ടില്‍ തീവ്രവാദികളായിരുന്നെന്നാണ് ഇന്ത്യന്‍ സേന വ്യക്തമാക്കമാക്കിയിരുന്നത്. തീരദേശസേന പിന്തുടര്‍ന്നതിനെത്തുടര്‍ന്ന് ഒരു മണിക്കുറോളം രക്ഷപ്പെടാന്‍ ശ്രമിച്ച ബോട്ട് സ്‌ഫോടനത്തെത്തുടര്‍ന്നു കടലില്‍ സ്വയം കത്തിയമരുകയായിരുന്നെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം. ബോട്ടിലുണ്ടായിരുന്നവര്‍ മരിച്ചതായി സംശയിക്കപ്പെടുന്നതായും കേന്ദ്ര സര്‍ക്കാര്‍ പ്രസ്താവന പുറപ്പെടുവിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.