You are Here : Home / News Plus

നിസാമിന്‍റെ ഭാര്യ അമലിനെ തേടി പോലീസ്

Text Size  

Story Dated: Wednesday, February 18, 2015 10:47 hrs UTC

സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ ഹമ്മര്‍ ജീപ്പിടിച്ചു കൊലപ്പെടുത്തിയ മുഹമ്മദ് നിസാമിനൊപ്പമുണ്ടായിരുന്ന ഭാര്യ അമലിനെ തേടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. നിസാമും ഭാര്യയും ഒരുമിച്ചാണു ഹമ്മര്‍ ജീപ്പില്‍ വന്നിരുന്നത്.ഇതെക്കുറിച്ചു പോലീസ് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.
ചന്ദ്രബോസിനെ ഗുരുതരമായി പരിക്കേറ്റ ശേഷം ആശുപത്രിയിലേക്കു കൊണ്ടുപോകുംവരെ അമല്‍ സ്ഥലത്തുണ്ടായിരുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. അമലിനു കൊലപാതകത്തില്‍ നേരിട്ടോ അല്ലാതെയോ എന്തെങ്കിലും ബന്ധമുണേ്ടാ എന്നു പോലീസ് അന്വേഷിക്കും. എല്ലാ തെളിവുകളും പരിശോധിച്ച ശേഷമേ ഇവരെ കേസില്‍ പ്രതിചേര്‍ക്കുകയുള്ളു.
എന്നാല്‍ ഇവരെ എന്തായാലും ചോദ്യം ചെയ്യുമെന്നു പോലീസ് പറഞ്ഞു. പലരും ഇവര്‍ക്കെതിരേ മൊഴി നല്‍കിയതായും സൂചനയുണ്ട്. ഇവര്‍ നിസാമിനൊപ്പം ജീപ്പിലുണ്ടായിരുന്നതായി ചിലര്‍ സംശയം പ്രകടിപ്പിച്ചതോടെയാണു പോലീസ് ഇവരെക്കുറിച്ചു വിശദമായി അന്വേഷിക്കാന്‍ തുടങ്ങിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.