You are Here : Home / News Plus

കന്നിമല്‍സരത്തിനിറങ്ങിയ അഫ്ഗാനിസ്ഥാന് ബംഗ്ലാദേശിനോട് തോല്‍വി

Text Size  

Story Dated: Wednesday, February 18, 2015 05:41 hrs UTC

കാന്‍ബറ: ലോകകപ്പില്‍ കന്നിമല്‍സരത്തിനിറങ്ങിയ അഫ്ഗാനിസ്ഥാന് അയല്‍ക്കാരായ ബംഗ്ലാദേശിനോട് തോല്‍വി. 105 റണ്‍സിനായിരുന്നു ബംഗ്ലാദേശിന്‍റെ വിജയം. 267 റണ്‍സെടുത്ത ബംഗ്ലാദേശിനെതിരെ 162 റണ്‍സെടുക്കാനേ അഫ്ഗാനിസ്താന് സാധിച്ചുള്ളു. 42.5 ഓവറില്‍ അഫ്ഗാനിസ്താന്‍ ഓള്‍ ഔട്ടാവുകയായിരുന്നു. ക്യാപ്റ്റന്‍ മുഹമ്മദ് നബി(44), സമീഉള്ള ഷെന്‍വാരി (42), നവ്‌റോസ് മംഗള്‍(27), എന്നിവര്‍ക്കു മാത്രമേ അഫ്ഗാന്‍ നിരയില്‍ തിളങ്ങാന്‍ സാധിച്ചുള്ളു.
നേരത്തേ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്‌ളാദേശ് 50 ഓവറില്‍ 267 റണ്‍സെടുത്തു.  തുടക്കത്തില്‍ മന്ദഗതിയിലായിരുന്ന ബംഗ്‌ളാദേശിനെ  മുശ്ഫിഖുറഹീമും (71) ശകീബ് ഹസനും (63) ചേര്‍ന്നാണ് ഭേദപ്പെട്ട സ്‌കോറിലത്തെിച്ചത്.  അഫ്ഗാനുവേണ്ടി ഹാമിദ് ഹസന്‍, ഷാപൂര്‍ സര്‍ദാന്‍, അഫ്താബ് ആലം, മിര്‍വായിസ് അശ്‌റഫ് എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.