You are Here : Home / News Plus

നിഷാമിന് കോടതി ജാമ്യം നിഷേധിച്ചു

Text Size  

Story Dated: Thursday, February 19, 2015 12:34 hrs UTC

തൃശ്ശൂര്‍: വാദ വ്യവസായി മുഹമ്മദ് നിഷാമിന് സെക്യൂരിറ്റി ജീവനക്കാരനെ കൊലചെയ്ത കേസില്‍ വികോടതി ജാമ്യം നിഷേധിച്ചു.തൃശ്ശൂര്‍ പുഴയ്ക്കല്‍ ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് നിഷാം നല്‍കിയ അപേക്ഷ കോടതി പരിഗണിച്ചപ്പോള്‍ ഇയാളുടെ പേരില്‍ 12 കേസുകള്‍ നിലവിലുണ്ടെന്നും ജാമ്യം നല്‍കിയാല്‍ പ്രതി അന്വേഷണത്തെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഇയാള്‍ക്കെതിരെയുള്ള പല കേസുകളും ഒത്തുതീര്‍ത്തത് പ്രതിക്ക് സാക്ഷികളെ സ്വാധീനിക്കാന്‍ കഴിയും എന്നതിന്റെ തെളിവാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിനടപടി.ഇയാളുടെ പേരില്‍ 12 കേസുകള്‍ നിലവിലുണ്ടെന്നും ജാമ്യം നല്‍കിയാല്‍ പ്രതി അന്വേഷണത്തെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. കേസുകള്‍ ഒത്തുതീര്‍ന്നത് പ്രതിക്ക് സാക്ഷികളെ സ്വാധീനിക്കാന്‍ കഴിയും എന്നതിന് തെളിവാണെന്ന പരാമര്‍ശം ജില്ലാ സെഷന്‍സ് ജഡ്ജ് സുധീന്ദ്രകുമാര്‍ നടത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.