You are Here : Home / News Plus

തീസ്ത സെതല്‍വാദിന് മുന്‍കൂര്‍ ജാമ്യം

Text Size  

Story Dated: Thursday, February 19, 2015 09:47 hrs UTC

സാമ്പത്തിക ക്രമക്കേട് കേസില്‍ സാമൂഹ്യപ്രവര്‍ത്തക തീസ്ത സെതല്‍വാദിന് മുന്‍കൂര്‍ ജാമ്യം. തീസ്തയെ അറസ്റ്റ് ചെയ്യേണ്ട കാര്യമുണ്ടോയെന്നും സുപ്രീംകോടതി ചോദിച്ചു.ഗുജറാത്ത് കലാപത്തില്‍ കത്തിച്ച ഗുല്‍ബര്‍ഗ സൊസൈറ്റിയിലെ ഇരകള്‍ക്ക് വേണ്ടി സ്വരൂപിച്ച ഫണ്ട് തട്ടിപ്പു നടത്തിയെന്ന് കാട്ടി ഗുജറാത്ത് പോലീസ് എടുത്ത കേസില്‍ ഗുജറാത്ത് ഹൈക്കോടതി മുന്‍കൂര്‍ജാമ്യം നിഷേധിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇവര്‍ സുപ്രീംകോടതിയെ സമീപിച്ചത്. കേസില്‍ തീസ്തയുള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരേയാണ് എഫ്.ഐ.ആര്‍. കേസില്‍ അറസ്റ്റ് ചെയ്യാനുള്ള ശ്രമം സുപ്രീം കോടതി തടഞ്ഞിരുന്നു.2002 ഫിബ്രവരിയില്‍ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ നടന്ന അക്രമത്തിനിരയായ 12 പേര്‍ ഒരുവര്‍ഷം മുമ്പ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.