You are Here : Home / News Plus

പിഎസ്‌സി സെക്രട്ടറി: ഗവര്‍ണര്‍ സര്‍ക്കാരിനോടു വീണ്ടും വിശദീകരണം തേടി

Text Size  

Story Dated: Thursday, February 19, 2015 10:03 hrs UTC

 പിഎസ്‌സി സെക്രട്ടറി സാജു ജോര്‍ജിന്റെ നിയമന വിഷയത്തില്‍ ഗവര്‍ണര്‍ പി. സദാശിവം സര്‍ക്കാരിനോടു വീണ്ടും വിശദീകരണം തേടി. ആദ്യ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണു രാജ്ഭവന്‍ വീണ്ടും വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. നിയുക്ത സെക്രട്ടറിയുടെ ആദ്യ നിയമനം, സംവരണം എന്നീ വിഷയങ്ങളില്‍ സര്‍ക്കാര്‍ നല്കിയിരിക്കുന്ന വിശദീകരണത്തില്‍ വ്യക്തതയില്ലെന്നു കാണിച്ചാണു ഗവര്‍ണര്‍ ഫയല്‍ മടക്കി അയച്ചത്.
ജനുവരി 28നു ചേര്‍ന്ന മന്ത്രിസഭായോഗമാണു സാജു ജോര്‍ജിനെ പിഎസ്‌സി സെക്രട്ടറിയായി നിയമിച്ചത്. പിഎസ്‌സിയില്‍ പരീക്ഷാ കണ്‍ട്രോളര്‍ സ്ഥാനം വഹിക്കുകയായിരുന്നു അദ്ദേഹം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.