You are Here : Home / News Plus

സമ്മേളനകാലത്ത് ഒരു നടപടിയും പാടില്ല :വി.എസ്‌

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Thursday, February 19, 2015 01:04 hrs UTC

ആലപ്പുഴ: പിണറായിയുടെ വാക്കുകള്‍ അവജ്ഞയോടെ തള്ളുന്നുവെന്ന് വി.എസ്‌ അച്യുതാനന്ദന്റെ മറുപടി.അച്ചടക്കലംഘനം തുടരുന്ന വി.എസ് പാര്‍ട്ടി വിരുദ്ധ മാനസികാവസ്ഥയിലേക്ക് തരംതാണുവെന്ന പിണറായി വിജയന്റെ പ്രസ്താവനയെ വി.എസ് തള്ളി .താന്‍ കത്തയച്ചത് പൊളിറ്റ് ബ്യൂറോയ്ക്കാണ്. താന്‍ മറുപടി പ്രതീക്ഷിക്കുന്നതും പി.ബിയില്‍ നിന്നാണ്. അവര്‍ ഇവിടെ വരുമ്പോള്‍ അവരുമായി വിശദമായി ചോദിച്ച് മനസ്സിലാക്കുന്നതാണ്. അവരുടെ മറുപടി മനസ്സിലാക്കി അതിനെ ആസ്പദമാക്കി ഞാന്‍ എന്റെ നിലപാട് സ്വീകരിക്കുന്നതായിരിക്കും-കൂടുതലൊന്നും പറയാനില്ല. 'അയാള്‍.എനിക്കെതിരെ ഏതാണ്ട് നടപടിയെടുത്തുവെന്ന് പറഞ്ഞുകേട്ടു. താന്‍ എന്തോ താണനിലപാട് സ്വീകരിച്ചിരിക്കുന്നു എന്ന് അയാള്‍ പറഞ്ഞതായി കേട്ടൂ. പിണറായിയുടെ വാക്കുകളെ അതര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു. സമ്മേളനകാലത്ത് ഒരു നടപടിയും പാടില്ലെന്ന് കേന്ദ്രകമ്മിറ്റിയുടെ നിര്‍ദേശമുണ്ട്. ആരും ചോദിക്കുകയും വേണ്ട എന്ന് പറഞ്ഞാണ് വി.എസ് പറഞ്ഞുനിര്‍ത്തിയത് ക്ഷോഭത്തോടെയായിരുന്നു .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.