You are Here : Home / News Plus

ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ മകോക്ക ചുമത്തിയതിനെതിരെ പ്രത്യേക കോടതി

Text Size  

Story Dated: Thursday, February 19, 2015 04:58 hrs UTC

ന്യൂഡല്‍ഹി: ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ മകോക്ക നിയമം ചുമത്തിയതിനെതിരെ ഡല്‍ഹി പ്രത്യേക കോടതി. എന്ത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികള്‍ക്കെതിരെ മകോക്ക ചുമത്തിയതെന്ന് കോടതി ചോദിച്ചു.
വാതുവെപ്പ് കേസില്‍ പ്രതികളുടെ വാദം കോടതിയില്‍ ഇന്ന് പൂര്‍ത്തിയായി. പൊലീസിന്‍റെ മറുപടി വാദത്തിനായി കേസ് മാര്‍ച്ച് ഒമ്പതിലേക്ക് മാറ്റി.
പ്രത്യേക കോടതി നടപടികളില്‍ പ്രതീക്ഷയുണ്ടെന്ന് മലയാളി താരവും കേസിലെ പ്രതിയുമായ എസ്. ശ്രീശാന്ത് പ്രതികരിച്ചു. കളിക്കളത്തില്‍ വൈകാതെ തിരിച്ചെ ത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.