You are Here : Home / News Plus

വ്യോമയാന പ്രദര്‍ശനത്തിനിടെ ബംഗളൂരുവില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു

Text Size  

Story Dated: Thursday, February 19, 2015 05:32 hrs UTC

ബംഗളൂരു: വ്യോമയാന പ്രദര്‍ശനത്തിനിടെ ബംഗളൂരുവില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. എയ്റോഇന്ത്യ 2015 ന്‍െറ ഭാഗമായി നടന്ന അഭ്യാസ പ്രകടനത്തിനിടെയാണ് വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചത്. അപകടത്തില്‍ അത്യാഹിതങ്ങളൊന്നും സംഭവിച്ചിട്ടില്ല. കൂട്ടിയിടിച്ച വിമാനങ്ങള്‍ സുരക്ഷിതമായി താഴെയിറക്കി. ഒരു വിമാനത്തിന് സാരമായി കേടുപറ്റിയിട്ടുണ്ട്.
ചെക് റിപബ്ളകില്‍ നിന്നുള്ള വനിതാ പൈലറ്റായ രധ്ക മചോവ് നയിച്ച നാലംഗ ടീമാണ് അഭ്യാസപ്രകടനം നടത്തിയത്. ഇവര്‍ രണ്ട് വര്‍ഷം മുമ്പും ബംഗളൂരുവില്‍ വ്യോമാഭ്യാസം നടത്തിയിരുന്നു. എല്ലാവര്‍ഷവും നടക്കുന്ന വ്യോമയാന പ്രദര്‍ശനത്തിന്‍െറ പ്രധാന ആകര്‍ഷണമാണ് വ്യോമാഭ്യാസം.
കേന്ദ്ര പ്രതിരോധ മന്ത്രാലയമാണ് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പ്രദര്‍ശനമായ എയ്റോഇന്ത്യ സംഘടിക്കുന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ള 750ലേറെ കമ്പനികളാണ് എക്സിബിഷനില്‍ പങ്കെടുക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.