You are Here : Home / News Plus

ഞ്മാചി രാജിവച്ചു; ബീഹാറില്‍ പ്രതിസന്ധിക്ക് അയവ്

Text Size  

Story Dated: Friday, February 20, 2015 07:37 hrs UTC

ബിഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം ഞ്മാചി രാജിവച്ചു. ബിഹാര്‍ നിയമസഭയില്‍ ഇന്നു വിശ്വാസവോട്ടു തേടാനിരിക്കേയാണ് രാജി. വെള്ളിയാഴ്ച രാവിലെ ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠിയെ നേരില്‍ക്കണ്ടാണ് രാജിക്കത്ത് നല്‍കിയത്. വിശ്വാസവോട്ടെടുപ്പിലേക്ക് നീങ്ങിയാല്‍ തോല്‍ക്കുമെന്ന് ഉറപ്പായതോടെയാണ് മാഞ്ചി രാജിവയ്ക്കാന്‍ തീരുമാനിച്ചത്. 243 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിനു വേണ്ടത് 117 അംഗങ്ങളുടെ പിന്തുണയാണ്. എന്നാല്‍ മാഞ്ചിക്ക് 104 പേരുടെ പിന്തുണ ഉറപ്പിക്കാനെ കഴിഞ്ഞുള്ളു.
നിതീഷ് കുമാറിന് 128 എംഎല്‍എമാരുടെ പിന്തുണയാണ് ഉള്ളത്. വിശ്വാസവോട്ടു തേടിയാല്‍ നിതീഷ് കുമാറിനോട് വമ്പന്‍ പരാജയം ഏറ്റുവാങ്ങി പുറത്തുപോകേണ്ടിവരുമെന്ന് ഉറപ്പാക്കിയ മാഞ്ചി അപ്രതീക്ഷിതമായി രാജിവയ്ക്കുകയായിരുന്നു. വ്യാഴാഴ്ചവരെ ആത്മവിശ്വാസം പ്രകടിപ്പിച്ച മാഞ്ചി ബിജെപിയുടെ കൂടി സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് രാജിവച്ചതെന്നാണ് അറിയുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.