You are Here : Home / News Plus

സിപിഎം സംസ്ഥാന സമ്മേളനത്തിനു ആലപ്പുഴയില്‍ തുടക്കം

Text Size  

Story Dated: Friday, February 20, 2015 08:43 hrs UTC

സിപിഎം സംസ്ഥാന സമ്മേളനത്തിനു ആലപ്പുഴയില്‍ തുടക്കമായി. കേന്ദ്രകമ്മിറ്റി അംഗം വി.എസ്. അച്യുതാനന്ദന്‍ പ്രതിനിധി സമ്മേളനനഗരിയില്‍ പതാക ഉയര്‍ത്തിയതോടെയാണ് 21-ാം സംസ്ഥാന സമ്മേളനത്തിനു തുടക്കമായത്. ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. പിണറായി വിജയന്‍ പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു. പിബി അംഗങ്ങളായ സീതാറാം യെച്ചൂരി, എസ്. രാമചന്ദ്രന്‍പിള്ള, കോടിയേരി ബാലകൃഷ്ണന്‍, എം.എ. ബേബി, വൃന്ദാ കാരാട്ട്, എ.കെ.പദ്മനാഭന്‍ എന്നിവര്‍ സംസാരിച്ചു. 14 ജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 600 പ്രതിനിധികളും 200 പ്രത്യേക ക്ഷണിതാക്കളും 15 നിരീക്ഷകരുമാണു പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. കളര്‍കോട് എസ്‌കെ കണ്‍വന്‍ഷന്‍ സെന്ററിലാണു പ്രതിനിധി സമ്മേളനം. അതിനു മുന്നോടിയായി പോളിറ്റ്ബ്യൂറോ അംഗങ്ങള്‍ വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തിലെത്തി പുഷ്പചക്രം അര്‍പ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.