You are Here : Home / News Plus

എം.വി ജയരാജന്‍ ജയില്‍ മോചിതനായി

Text Size  

Story Dated: Friday, February 20, 2015 08:47 hrs UTC

കോടതിയലക്ഷ്യ കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഎം നേതാവ് എം.വി ജയരാജന്‍ ജയില്‍ മോചിതനായി. പാതയോരത്തെ പൊതുയോഗങ്ങള്‍ നിരോധിച്ച ജഡ്ജിയെ ശുഭനെന്നു വിശേഷിപ്പിച്ച കുറ്റത്തിനാണു ജയരാജനെ സുപ്രീംകോടതി ശിക്ഷിച്ചത്. നാല് ആഴ്ചത്തേക്കായിരുന്നു ശിക്ഷ. ഹൈക്കോടതി വിധിച്ച ആറു മാസം തടവ് സുപ്രീം കോടതി നാല് ആഴ്ചയായി ഇളവു ചെയ്യുകയായിരുന്നു.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രാവിലെ 11 നാണു ജയരാജന്‍ ജയിലില്‍ നിന്നു പുറത്തിറങ്ങിയത്.ഈ മാസം രണ്ടിനു കീഴടങ്ങിയ ജയരാജന്‍ 19 ദിവസത്തിനു ശേഷമാണു പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നു പുറത്തിറങ്ങിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.