You are Here : Home / News Plus

ബംഗാളില്‍ പാര്‍ട്ടിക്ക് അടിത്തറ നഷ്ടമായി: കാരാട്ട്

Text Size  

Story Dated: Friday, February 20, 2015 09:45 hrs UTC

കേന്ദ്രസര്‍ക്കാരിനെ ആര്‍ എസ് എസ് നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുകയാണെന്ന് സി പി എം ദേശീയ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. വര്‍ഗീയ അജണ്ട നടപ്പാക്കാനാണ് ആര്‍ എസ് എസ് ശ്രമം. മതപരിവര്‍ത്തനം അടക്കമുള്ള നടപടികളിലൂടെ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാനാണ് നീക്കമെന്ന് അദ്ദേഹം പറഞ്ഞു.സി പി എം സംസ്ഥാന സമ്മേളനം ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആര്‍ എസ് എസ്സിന്റെ വര്‍ഗീയ അജണ്ടയ്‌ക്കൊപ്പം കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി വലതുപക്ഷ നിലപാടുകള്‍ നടപ്പിലാക്കാനും കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നു. പശ്ചിമ ബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഇടതുപക്ഷം ശക്തമായ ആക്രമണം നേരിടുകയാണ്. ഭരണം നഷ്ടപ്പെട്ടതും ജനകീയ അടിത്തറ തകര്‍ന്നതുമാണ് പശ്ചിമ ബംഗാളില്‍ പാര്‍ട്ടി നേരിടുന്ന തിരിച്ചടിക്ക് കാരണം. ജനകീയ അടിത്തറ വീണ്ടെടുക്കാന്‍ സമയമെടുക്കും. ഇതിനുള്ള നീക്കത്തില്‍ പാര്‍ട്ടിയുടെ ഏറ്റവും ശക്തമായ കേരള ഘടകത്തിന്റെ ഇടപെടല്‍ സുപ്രധാനമാണെന്നും കാരാട്ട് പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.