You are Here : Home / News Plus

വി.എസിന്‍റെ കത്ത് പ്രസിദ്ധീകരിച്ചതു കൊണ്ടാണ് പ്രമേയം പരസ്യപ്പെടുത്തിയതെന്ന് കോടിയേരി

Text Size  

Story Dated: Friday, February 20, 2015 04:14 hrs UTC

ആലപ്പുഴ: ഒരു പത്രം വി.എസിന്‍റെ കത്ത് പ്രസിദ്ധീകരിച്ചതു കൊണ്ടാണ് അച്യുതാനന്ദനെതിരായ പാര്‍ട്ടി പ്രമേയം പരസ്യപ്പെടുത്തിയതെന്ന് സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. കത്ത് പി.ബിക്ക് നല്‍കിയെന്ന് വി.എസ് തന്നെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടു പി.ബി തന്നെ ഭാവികാര്യങ്ങള്‍ തീരുമാനിക്കുമെന്നും കോടിയേരി വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തിലാണ് പ്രമേയം പരസ്യപ്പെടുത്തിയ പാര്‍ട്ടി നടപടിയെ ന്യായീകരിച്ച് കോടിയേരി രംഗത്തത്തെിയത്.
പാര്‍ട്ടി നിലപാട് അണികളെയും പ്രവര്‍ത്തകരെയും അറിയിക്കാന്‍ പാര്‍ട്ടിക്ക് ബാധ്യതയുണ്ട്. അതുകൊണ്ടാണ് പാര്‍ട്ടി സെക്രട്ടറി പ്രമേയം വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചത്. കാര്യങ്ങള്‍ വ്യക്തമാക്കിയില്ലെങ്കില്‍ പാര്‍ട്ടിക്കുള്ളില്‍ അരാജകത്വം ഉണ്ടാകുമായിരുന്നുവെന്നും കോടിയേരി പറഞ്ഞു.
പാര്‍ട്ടി ഭരണഘടന പ്രകാരം ആര്‍ക്കെതിരെയും അച്ചടക്ക നടപടിയെടുത്തിട്ടില്ല. വി.എസിനെതിരായ സംസ്ഥാന സെക്രട്ടറിയറ്റ് പ്രമേയം അച്ചടക്ക നടപടിയല്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.