You are Here : Home / News Plus

അഴിമതിക്കാരനാക്കാന്‍ ശ്രമിച്ചവര്‍ ഇപ്പോള്‍ കൊലപാതകിയാക്കാനാണ് ശ്രമിക്കുന്നതെന്നു പിണറായി

Text Size  

Story Dated: Friday, February 20, 2015 04:33 hrs UTC

ആലപ്പുഴ:ആലപ്പുഴയിലാരംഭിച്ച സിപിഎം സംസ്ഥാനസമ്മേളനത്തിന്റെ ആദ്യ ദിനത്തില്‍ തന്നെ അഴിമതിക്കാരനാക്കാന്‍ ശ്രമിച്ചവര്‍ ഇപ്പോള്‍ കൊലപാതകിയാക്കാനാണ് ശ്രമിക്കുന്നതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചു. തന്നെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാന്‍ ശ്രമം നടന്നതായി പിണറായി വ്യക്തമാക്കി.തനിക്കെതിരെയുള്ള ആക്രമണം വ്യക്തിപരമായ ഒന്നല്ലെന്നും പ്രസ്ഥാനത്തെ തന്നെ തകര്‍ക്കാനായിരുന്നു ശ്രമമെന്നും പിണറായി പറഞ്ഞു. എന്നാല്‍ ഇത്തരം ശ്രമങ്ങളെ അതിജീവിക്കാന്‍ പ്രസ്ഥാനത്തിനും തനിക്കും സാധിച്ചു. അങ്ങനെയൊന്നും തകര്‍ക്കാന്‍ സാധിക്കുന്ന പ്രസ്ഥാനമല്ലിത്. ഇതൊക്കെ ഇപ്പോള്‍ പറയാതിരുന്നാല്‍ ഇനി അവസരം കിട്ടില്ലെന്നും പിണറായി വ്യക്തമാക്കി.പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുമ്പോഴായിരുന്നു പിണറായിയുടെ ഈ വാക്കുകള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.