You are Here : Home / News Plus

വി.എസിനെതിരെ പരാമര്‍ശം; യെച്ചൂരി അതൃപ്തി അറിയിച്ചു

Text Size  

Story Dated: Saturday, February 21, 2015 05:06 hrs UTC

സംസ്ഥാന സമ്മേളനത്തേലേന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെ പരസ്യവിമര്‍ശനം നടത്തിയതില്‍ പി.ബി അംഗം സീതാറാം യെച്ചൂരിക്ക് അതൃപ്തി. സെക്രട്ടേറിയറ്റ് അംഗങ്ങളെ യെച്ചൂരി അതൃപ്തി അറിയിച്ചു.

സംഘടനാ വിരുദ്ധനാണെങ്കില്‍ എന്തുകൊണ്ട് വി.എസിനെ സമ്മേളനത്തിന്റെ ഉദ്ഘാടനം കുറിച്ച് പതാക ഉയര്‍ത്താന്‍ ക്ഷണിച്ചു എന്നും യെച്ചൂരി ചോദിച്ചു. സംസ്ഥാന സമ്മേളനം വി.എസിനെതിരെയുള്ള നീക്കമായി ചുരുങ്ങുന്നു എന്ന പരാതി കേന്ദ്രനേതൃത്വത്തിനുണ്ട്. ഇതിനിടെയാണ് യെച്ചൂരി തന്റെ അഭിപ്രായം സെക്രട്ടേറിയറ്റിനെ അറിയിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.