You are Here : Home / News Plus

ഓസ്‌ട്രേലിയ-ബംഗ്ലാദേശ് മത്സരം മഴ മൂലം വൈകുന്നു

Text Size  

Story Dated: Saturday, February 21, 2015 05:13 hrs UTC

പൂള്‍ എ യിലെ ഓസ്‌ട്രേലിയയും ബംഗ്ലാദേശും തമ്മിലുള്ള മത്സരം മഴ മൂലം വൈകുന്നു. 20 ഓവര്‍ മത്സരമെങ്കിലും നടത്താനാകുമോ എന്ന സാധ്യതകളും ഐസിസി ആരായുന്നുണ്ട്. നിലവില്‍ ഇന്ത്യന്‍ സമയം ഒന്നരയ്ക്കാണ് മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ബ്രിസ്‌ബെയ്‌നിലെ ഗാബ സ്‌റ്റേഡിയത്തില്‍ പിച്ച് ഇപ്പോഴും മൂടിയിട്ടിരിക്കുന്ന സാഹചര്യത്തില്‍ മത്സരം നടക്കാനുള്ള സാധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ടുകളുണ്ട്. കാറ്റഗറി അഞ്ചില്‍ പെട്ട മാര്‍ഷ്യ എന്ന ചുഴലിക്കാറ്റാണ് ഓസ്‌ട്രേലിയന്‍ തീരത്ത് മഴയ്ക്ക് കാരണമായിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കേല്‍ ക്ലാര്‍ക്ക് പരിക്കിനു ശേഷം തിരിച്ചുവരവിന് ഒരുങ്ങിയിരുന്ന മാച്ചായിരുന്നു ഇത്. മത്സരം നടന്നില്ലെങ്കില്‍ ഇരു ടീമുകളും പോയന്റ് പങ്കുവെക്കും. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെയും ബംഗ്ലാദേശ് അഫ്ഗാനിസ്താനെയും തോല്‍പിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.