You are Here : Home / News Plus

സദാചാര ഗുണ്ടകളുടെ ആക്രമണത്തില്‍ വിദ്യാര്‍ത്ഥിനിക്കും സഹോദരനും പരിക്ക്‌

Text Size  

Story Dated: Saturday, February 21, 2015 06:56 hrs UTC

പ്ലസ്ടു വിദ്യാര്‍ഥിനിയെയും സഹോദരനെയും സദാചാര ഗുണ്ടകള്‍ ആക്രമിച്ചു. കമിതാക്കളാണെന്ന് തെറ്റിദ്ധരിച്ചാണ് ഇവരെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നു പേരെ പോലീസ് തിരഞ്ഞുകൊണ്ടിരിക്കുകയാണ്. ഇവര്‍ സഞ്ചരിച്ച ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. സാരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനിയും സഹോദരനും സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലാണ്.

വെള്ളിയാഴ്ച അഞ്ചരയോടെ മുക്കം ആനയാംകുന്നിലാണ് സംഭവം. ആനയാംകുന്ന് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയും സഹോദരനും റോഡരികില്‍ സംസാരിച്ച് നില്ക്കുമ്പോഴായിരുന്നു ആക്രമണം. സ്‌കൂളില്‍ ക്യാമ്പ് കഴിഞ്ഞ് ഇറങ്ങിയ പെണ്‍കുട്ടിയെ കൊണ്ടുപോകാന്‍ സൈക്കിളില്‍ എത്തിയതായിരുന്നു സഹോദരന്‍. മുക്കം വലിയപറമ്പ് സ്വദേശികളാണ് ഇവര്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.