You are Here : Home / News Plus

സെക്യൂരിറ്റി ജീവനക്കാരന്റെ കൊല; നിസാമിന്റെ ഭാര്യക്ക് ഹാജരാവാന്‍ നോട്ടീസ്‌

Text Size  

Story Dated: Saturday, February 21, 2015 07:00 hrs UTC

ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസില്‍ വിവാദ വ്യവസായി നിസാമിന്റെ ഭാര്യ അമലിന് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാന്‍ നോട്ടീസ്. മൂന്നു ദിവസത്തിനുള്ളില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. നിസാമിന്റെ ബന്ധുക്കള്‍ക്ക് പോലീസിലെ ഉന്നതരുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ശബ്ദരേഖ മാതൃഭൂമി ന്യൂസ് പുറത്തുവിട്ടു. മുന്‍ തൃശൂര്‍ കമ്മീഷണര്‍ ജേക്കബ്ബ് ജോബ് നിസാമുമായി ഒന്നര മണിക്കൂര്‍ ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ജേക്കബ്ബ് ജോബിനെ സംരക്ഷിക്കുമെന്ന് നിസാമിന്റെ പിതൃസഹോദരന്‍ പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്.

സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ മര്‍ദ്ദിക്കാന്‍ തോക്കെടുത്തുകൊണ്ടുവരാന്‍ നിസാം ഭാര്യയോട് ആവശ്യപ്പെട്ടുവെന്നാണ് പോലീസ് പറയുന്നത്. ഇയാളെ ആക്രമിക്കുമ്പോള്‍ ഭാര്യ കൂടെയുണ്ടായിരുന്നുവെന്ന വിവരത്തേത്തുടര്‍ന്നാണ് ചോദ്യം ചെയ്യാന്‍ നോട്ടീസയച്ചത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.