You are Here : Home / News Plus

മഴ: ഓസ്‌ട്രേലിയ ബംഗ്ലാദേശ് മത്സരം ഉപേക്ഷിച്ചു

Text Size  

Story Dated: Saturday, February 21, 2015 07:39 hrs UTC

മഴയും മോശം കാലാവസ്ഥയും മൂലം പൂള്‍ എ യില്‍ ഇന്ന് നടക്കേണ്ടിയിരുന്ന ഓസ്‌ട്രേലിയ-ബംഗ്ലാദേശ് മത്സരം ഉപേക്ഷിച്ചു. ഇതോടെ ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു. ആദ്യ മത്സരത്തില്‍ ജയിച്ച ഓസ്‌ട്രേലിയക്കും ബംഗ്ലാദേശിനും ഇതോടെ മൂന്ന് പോയിന്റ് വീതമായി.

ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങള്‍ക്ക് റിസര്‍വ്വ് ഡേ ഇല്ലാത്തതിനാലാണ് മത്സരം ഉപേക്ഷിച്ചത്. ഇരു ടീമുകള്‍ക്കും 20 ഓവര്‍ മത്സരത്തിനുള്ള അവസരമെങ്കിലും ഉണ്ടെങ്കിലേ മത്സരം ഐസിസി ഔദ്യോഗികമായി അംഗീകരിക്കൂ. എന്നാല്‍ ഓസീസ്-ബംഗ്ലാ മത്സരത്തില്‍ ഒരു ബോള്‍ പോലും ചെയ്യാനാവാതെയാണ് മത്സരം ഉപേക്ഷിക്കപ്പെട്ടത്. മത്സരത്തിന്റെ ടിക്കറ്റ് വാങ്ങിയവര്‍ക്ക് പണം തിരികെ നല്‍കുമെന്ന് ഐസിസി അറിയിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.