You are Here : Home / News Plus

ശര്‍മ്മയും ചന്ദ്രന്‍പിള്ളയും വി.എസുമായി കൂടിക്കാഴ്ച നടത്തി

Text Size  

Story Dated: Saturday, February 21, 2015 06:13 hrs UTC

ആലപ്പുഴ: സി.പി.എം സംസ്ഥാന പ്രതിനിധി സമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോയ വി.എസ്. അച്യുതാനന്ദനുമായി സി.പി.എം നേതാക്കളായ എസ്. ശര്‍മ്മയും കെ. ചന്ദ്രന്‍ പിള്ളയും ചര്‍ച്ച നടത്തി. രാത്രി പുന്നപ്രയിലുള്ള വി.എസിന്‍െറ വസതിയിലത്തെിയാണ് ഇരുവരും വി.എസിനെ കണ്ട് ചര്‍ച്ച നടത്തിയത്.
തന്‍െറ നിലപാടുകളില്‍ നിന്നു പിന്നോട്ടില്ലെന്ന് വി.എസ് ഇവരെ അറിയിച്ചതെന്നാണ് സൂചന. ഏകദേശം 15 മനിറ്റോളം കൂടിക്കാഴ്ച നീണ്ടു നിന്നു. പ്രമുഖ വി.എസ്.പക്ഷ നേതാക്കളാണ് ഇരുവരും. പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ച് സമ്മേളനത്തില്‍ നിന്നും അപ്രതിക്ഷിതമായി വീട്ടിലേക്ക് തിരിച്ച വി.എസിന്‍െറ വസതിക്കു മുന്നില്‍ വന്‍മാധ്യമപ്പടയും പാര്‍ട്ടിപ്രവര്‍ത്തകരും നില്‍പുറപ്പിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.