You are Here : Home / News Plus

ഈ ലോകകപ്പിലും ഇന്ത്യ ചാമ്പ്യന്‍മാരാവുമെന്ന് കോഹ് ലി

Text Size  

Story Dated: Saturday, February 21, 2015 06:23 hrs UTC

മെല്‍ബണ്‍: 2015 ക്രിക്കറ്റ് ലോകകപ്പിലും ഇന്ത്യ ചാമ്പ്യന്‍മാരാവുമെന്ന് വൈസ് ക്യാപ്റ്റന്‍ വിരാട് കോഹ് ലി. പാക്കിസ്താനെ 76 റണ്‍സിന് തകര്‍ത്തതിലൂടെ ഇന്ത്യക്ക് മികച്ച തുടക്കമാണ് ഈ ലോകകപ്പിലും ലഭിച്ചിരിക്കുന്നത്. ഈ വിജയം ടീമിന് മികച്ച ഊര്‍ജമാണ് നല്‍കിയിരിക്കുന്നത്. ഈ പ്രകടനമികവ് തുടരുമെന്നും ലോകകപ്പ് നിലനിര്‍ത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും കോഹ് ലി വ്യക്തമാക്കി.
ത്രിരാഷ്ട്ര പരമ്പരയിലെ തോല്‍വികളിലേക്ക് ഇനി ആഴ്ന്നിറങ്ങേണ്ട കാര്യമില്ല. ഓസ്ട്രേലിയയില്‍ തങ്ങള്‍ എത്തിയിട്ട് മൂന്ന് മാസമായെന്ന കാര്യം കഴിഞ്ഞ ദിവസം സുരേഷ് റെയ്ന സൂചിപ്പിച്ചപ്പോഴാണ് താനോര്‍ക്കുന്നതെന്നും ഉപനായകന്‍ കൂട്ടിച്ചര്‍ത്തേു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.