You are Here : Home / News Plus

വി.എസ് തിരുവനന്തപുരത്തേക്ക് മടങ്ങി

Text Size  

Story Dated: Sunday, February 22, 2015 12:22 hrs UTC

വി.എസ് അച്യുതാനന്ദന്‍ തിരുവനന്തപുരത്തേക്ക് മടങ്ങി. പുലര്‍ ച്ചെ 4 മണിക്ക് ആയിരുന്നു മടക്കം . മകന്‍ അരുണ്‍ കുമാറുമായി യാത്രക്ക് മുമ്പ് ചര്‍ച്ച നടത്തിയിരുന്നു. ഇന്ന് പാര്‍ട്ടി സമ്മേളനത്തിനെത്തുമെന്ന് കരുതിയിരിക്കെയാണ്‌ അപ്രതീക്ഷിത മടക്കം

ലപ്പുഴ: രാവിലെ പതിനൊന്നരയോടെ സമ്മേളനഹാളില്‍ നിന്ന്‌ ഇറങ്ങിപുന്നപ്രയിലെ വസതിയിലെത്തിയ വി.എസ്‌. മാധ്യമങ്ങളോടു പ്രതികരിച്ചില്ല. എന്നാല്‍ അനുമതി തേടിയശേഷമാണു സമ്മേളനഹാളില്‍നിന്നു വി.എസ്‌. പോയതെന്നു പാര്‍ട്ടി പോളിറ്റ്‌ ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്‍ പിന്നീടു വ്യക്‌തമാക്കി. സമ്മേളനറിപ്പോര്‍ട്ടിന്മേല്‍ രാവിലെ നടന്ന പൊതുചര്‍ച്ചയില്‍ തനിക്കെതിരേ ഉയര്‍ന്ന രൂക്ഷവിമര്‍ശനത്തെത്തുടര്‍ന്നാണു വി.എസിന്റെ ഇറങ്ങിപ്പോക്ക്‌. കാസര്‍ഗോഡ്‌ ജില്ലയില്‍നിന്നു സംസാരിച്ച എം.വി. ബാലകൃഷ്‌ണനും തിരുവനന്തപുരം ജില്ലയില്‍നിന്നു സംസാരിച്ച പുത്തന്‍കട വിജയനും വി.എസിനെതിരേ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചു. കുഴിയിലേക്കു കാലും നീട്ടിയിരിക്കുന്നയാള്‍ പാര്‍ട്ടിയെ വീണ്ടും കുഴിയിലേക്ക്‌ എത്തിക്കുകയാണെന്നു കണ്ണൂരില്‍നിന്നും സംസാരിച്ച എന്‍. ചന്ദ്രന്‍ ഉന്നയിച്ച കടുത്ത ആരോപണം വി.എസിനെ പ്രകോപിപ്പിച്ചു. വി.എസിനെ അനുനയിപ്പിക്കണമെന്ന സന്ദേശവുമായി എസ്‌. ശര്‍മയെയും കെ. ചന്ദ്രന്‍പിളളയെയും വി.എസിന്റെ വസതിയിലേക്കയക്കാന്‍ സമ്മേളനത്തിനിടെ ചേര്‍ന്ന അവൈലബിള്‍ പോളിറ്റ്‌ ബ്യൂറോ യോഗം തീരുമാനിച്ചു. രാത്രി വൈകി എസ്‌.ശര്‍മയും കെ. ചന്ദ്രന്‍പിളളയും വി.എസിന്റെ വസതിയിലെത്തി അദ്ദേഹത്തെ കണ്ടു. ഒരു പുതിയ പ്രശ്‌നവും വി.എസ്‌. ഉയര്‍ത്തിയിട്ടില്ലെന്നും പാര്‍ട്ടിയോട്‌ അനുവാദം ചോദിച്ചിട്ടാണ്‌ അദ്ദേഹം സമ്മേളനവേദി വിട്ടതെന്നുമാണ്‌ വി.എസിന്റെ ഇറങ്ങിപ്പോക്കിനെ ന്യായീകരിച്ചുകൊണ്ടു കോടിയേരി ബാലകൃഷ്‌ണന്‍ പത്രസേമ്മളനത്തില്‍ പറഞ്ഞത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.