You are Here : Home / News Plus

ധവാന് അര്‍ധസെഞ്ച്വറി; ഇന്ത്യ ഒന്നിന് 77

Text Size  

Story Dated: Sunday, February 22, 2015 05:20 hrs UTC

ലോകകപ്പിലെ ബിഗ് മാച്ചില്‍ തുടക്കത്തിലെ പതര്‍ച്ചയ്ക്ക് ശേഷം ഇന്ത്യക്ക് നല്ല തുടക്കം. 18 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റിന് 77 എന്ന നിലയിലാണ് ടീം ഇന്ത്യ. രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. രോഹിതിനെ അക്കൗണ്ട് തുറക്കും മുമ്പേ ഡിവില്ലിയേഴ്‌സ് റണ്ണൗട്ടാക്കുകയായിരുന്നു.

അര്‍ധ സെഞ്ച്വറി നേടിയ ശിധര്‍ ധവാനും (52) വിരാട് കോലിയുമാണ് (21) ക്രീസില്‍. പേസും ബൗണ്‍സുമുള്ള പിച്ചില്‍ തുടക്കത്തിലെ വിക്കറ്റ് നഷ്ടത്തിന് ശേഷം ധവാനും കോലിയും മികച്ച സൂക്ഷ്മതയോടെയാണ് കളിച്ചത്. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 62 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.