You are Here : Home / News Plus

ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ്‌കുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

Text Size  

Story Dated: Sunday, February 22, 2015 05:26 hrs UTC

ബിഹാര്‍ മുഖ്യമന്ത്രിയായി ജെ.ഡി.യു. നേതാവ് നിതീഷ്‌കുമാര്‍ ഞായറാഴ്ച വീണ്ടും ചുമതലയേല്‍ക്കും. വൈകിട്ട് അഞ്ചിന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠി സത്യവാചകം ചൊല്ലിക്കൊടുക്കും. ഒമ്പത് മാസത്തിനുശേഷമാണ് അദ്ദേഹം വീണ്ടും അധികാരത്തിലെത്തുന്നത്.

ബി.ജെ.പി.ക്കെതിരെ ദേശീയതലത്തില്‍ രൂപവത്കരിക്കാന്‍ ശ്രമിക്കുന്ന വിശാല കൂട്ടായ്മയായി സത്യപ്രതിജ്ഞാ ചടങ്ങ് മാറും. എസ്.പി. അധ്യക്ഷന്‍ മുലായംസിങ് യാദവ്, യു.പി. മുഖ്യമന്ത്രി അഖിലേഷ്യാദവ്, മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, ബി.എസ്.പി. നേതാവ് മായാവതി, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ആര്‍.ജെ.ഡി. അധ്യക്ഷന്‍ ലാലുപ്രസാദ്യാദവ് തുടങ്ങിയവരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.