You are Here : Home / News Plus

ഡല്‍ഹിയില്‍ വി.എസ് അനുകൂല പോസ്റ്ററുകള്‍

Text Size  

Story Dated: Sunday, February 22, 2015 07:24 hrs UTC

സി.പി.എം സംസ്ഥാന സമ്മേളനത്തെ പ്രതിസന്ധിയിലാക്കി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ തിരുവനന്തപുരത്തേക്ക് മടങ്ങിയതിനു പിന്നാലെ ഡല്‍ഹിയില്‍ വി.എസ് അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ നിശിതമായി വിമര്‍ശിച്ചുകൊണ്ടാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. പിണറായിയെ ഗോര്‍ബച്ചേവിനോടും യൂദാസിനോടും ഉപമിച്ചാണ് പോസ്റ്ററുകള്‍.

നേരത്തേ വി.എസ് സമാനമായ രീതിയില്‍ പാര്‍ട്ടി നേതൃത്വത്തോട് കലഹിച്ചപ്പോള്‍ ന്യൂഡല്‍ഹിയില്‍ അദ്ദേഹത്തെ പിന്തുണച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.