You are Here : Home / News Plus

കേന്ദ്ര ബജറ്റ്: ഇന്ന് സര്‍വ്വകക്ഷി യോഗം

Text Size  

Story Dated: Sunday, February 22, 2015 07:30 hrs UTC

ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി കേന്ദ്രസര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിച്ചു. ബജറ്റിന് മുന്നോടിയായി ധനകാര്യം,വ്യവസായം, നിയമനിര്‍മ്മാണം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടത്തുന്നതിന് എല്ലാ പാര്‍ട്ടി നേതാക്കളെയും ഇന്നു നടക്കുന്ന യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് പാര്‍ലമെന്‍ററി കാര്യ മന്ത്രി എം. വെങ്കയ്യ നായിഡു അറിയിച്ചു. തിങ്കളാഴ്ചയാണ് ബജറ്റ് സമ്മേളനം ആരംഭിക്കുക. വര്‍ഷത്തിലെ ആദ്യസമ്മേളനമായതിനാല്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ അഭിസംബോധനയോടെയാണ് യോഗം ആരംഭിക്കുക. തുടര്‍ന്ന് ഫെബ്രുവരി 24-നും 25-നും നന്ദിപ്രമേയത്തില്‍ ചര്‍ച്ചയും വോട്ടും നടക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.