You are Here : Home / News Plus

പ്രതിപക്ഷ നേതൃസ്ഥാനം വി.എസ് രാജിവച്ചേക്കും

Text Size  

Story Dated: Sunday, February 22, 2015 09:16 hrs UTC

സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാതെ തിരുവനന്തപുരത്തേക്ക് മടങ്ങിയ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പ്രതിപക്ഷ നേതൃസ്ഥാനം വി.എസ് രാജിവച്ചേക്കുമെന്ന് സൂചന. ഇന്ന് ഒന്‍പതു മണിയോടെ താന്‍ മുന്നോട്ടു വച്ച നിര്‍ദ്ദേശങ്ങളില്‍ തീരുമാനം ഉണ്ടാക്കണമെന്ന് അദ്ദേഹം കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തങ്ങളുടെ നിസ്സഹായാവസ്ഥയും പാര്‍ട്ടി തീരുമാനം മാറുമ്പോള്‍ അത് പൊതുവില്‍ ഉണ്ടാക്കുന്ന ജാള്യതയും അവര്‍ വിഎസിനെ ധരിപ്പിച്ചു. ഇതോടെ കടുത്ത തീരുമാനങ്ങളിലെക്ക് വി എസ് എത്തിയെക്കുമെന്നാണ് കരുതുന്നത്.
 
ഞായറാഴ്ച പുലര്‍ച്ചെ നാലോടെയാണ് വി.എസ് ആലപ്പുഴയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചത്.എന്നാല്‍ വി.എസ് തിരുവനന്തപുരത്തേക്ക് പോയത് അറിഞ്ഞിട്ടില്ലെന്നാണ് സിപിഎം നേതാക്കളുടെ പ്രതികരണം.
 
സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ശനിയാഴ്ച പൊതുചര്‍ച്ചയ്ക്കിടെ തനിക്കെതിരേ ഉയര്‍ന്ന രൂക്ഷമായ ആരോപണങ്ങളില്‍ മനസുമടുത്താണ് അദ്ദേഹം സമ്മേളനവേദി വിട്ട് പുന്നപ്രയിലെ കുടുംബവീടായ വേലിക്കകത്തേക്ക് പോയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.