You are Here : Home / News Plus

കോടിയേരി സിപിഎമ്മിന്‍റെ അടുത്ത സെക്രട്ടറി ആയേക്കും

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Sunday, February 22, 2015 10:51 hrs UTC

സ്വന്തം ലേഖകന്‍
 
 
ആലപ്പുഴ: സിപിഎം പോളിറ്റ് ബ്യൂറോ അംഗം  കോടിയേരി ബാലകൃഷ്ണന്‍ പാര്‍ടിയുടെ അടുത്ത സെക്രട്ടറി ആയേക്കും. ഔദ്യോഗിക പക്ഷത്തിനു ഭൂരിപക്ഷമുള്ള സംസ്ഥാന കമ്മിറ്റിയില്‍ പിണറായി വിജയനാണ് കോടിയേരിയുടെ പേര് നിര്‍ദേശിച്ചത്. പാര്‍ട്ടിയില്‍ കണ്ണൂര്‍ ലോബി പിടിമുറുക്കുന്നു എന്ന വ്യക്തമായ സൂചന നല്‍കിയാണ്‌ കോടിയേരിയുടെ സ്ഥാനക്കയറ്റം.
 
മറ്റൊരു പോളിറ്റ് ബ്യൂറോ അംഗമായ ആയ എംഎ ബേബിയോട് പിണറായി പക്ഷത്തിനു അത്ര താല്പര്യമില്ല. അത് മാത്രമല്ല കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത ജയത്തെ 
തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളും രാജി നാടകവും പിണറായി വിജയനും ബേബിയും അകലാന്‍ കാരണമായി. എസ് രാമചന്ദ്രന്‍ പിള്ളയ്ക്കാകട്ടെ കേരളത്തിലേക്ക് വരാന്‍ താല്‍പര്യവും ഇല്ല.
സമ്മേളന വേദി വിട്ടുപോരാന്‍ വിഎസിനെ പ്രകോപിപ്പിച്ചതും കോടിയേരിയെ സെക്രട്ടറിയാക്കാനുള്ള നീക്കമാണ്. വിഎസിനെതിരെ സമ്മേളനത്തില്‍ രൂക്ഷമായി സംസാരിച്ചവരെല്ലാം മലബാറില്‍ നിന്നുള്ളവരായിരുന്നു. പിണറായി വിജയന്‍റെ അറിവോറെയും മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയനുസരിച്ചുമാണ് തനിക്കെതിരെ ആക്രമണം നടത്തിയതെന്ന് വിഎസ് വിശ്വസിക്കുന്നു. അത് സമ്മേളനത്തിന്‍റെ ആദ്യ ദിവസം സെക്രട്ടറി പ്രകാശ്‌ കാരാട്ടിനോട് സൂചിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സംസ്ഥാന സമ്മേളനം കഴിഞ്ഞിട്ട് അതില്‍ തീരുമാനം എടുക്കാമെന്നാണ് കാരാട്ട് വിഎസിനോട് പറഞ്ഞത്. ഇങ്ങിനെ പോയാല്‍ പാര്‍ട്ടി കണ്ണൂരില്‍ ഒതുങ്ങുമെന്നും ലോബി കളിക്കുന്നത് 
ഗുണം ചെയ്യില്ലെന്നും വിഎസ് കാരാട്ടിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
കോടിയേരി സെക്രട്ടറിയാകുന്നതോടെ വീണ്ടും പിണറായി വിജയന്‍റെ ഭരണമാകും പാര്‍ട്ടിയില്‍ നടക്കുകയെന്നും വിഎസ് കണക്കു കൂട്ടുന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ 
എല്‍ഡിഎഫിന് ജയിക്കാനുള്ള സാഹചര്യമുണ്ടായാല്‍ പിണറായി വിജയനെ മുഖ്യമന്ത്രിയാക്കാനും സംസ്ഥാന കമ്മിറ്റിയില്‍ ഭൂരിപക്ഷമുണ്ട്. ഇതോടെ പാര്‍ട്ടി മുഴുവനായും 
കണ്ണൂരില്‍ കേന്ദ്രീകരിക്കുമെന്നും വിഎസ് ഭയക്കുന്നു. മുഖ്യമന്ത്രിയും പാര്‍ട്ടിസെക്രട്ടറിയും നിലപാടെടുക്കുകയും ചെയ്യുമ്പോള്‍ പാര്‍ട്ടിയില്‍ തനിക്ക് നീതി കിട്ടില്ലെന്ന കണക്കുകൂട്ടലാണ് വിഎസിനെ കടുത്ത തീരുമാനങ്ങളെടുക്കാന്‍ പ്രേരിപ്പിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.