You are Here : Home / News Plus

വി.എസ് സമ്മേളന സ്ഥലത്തേക്ക് തിരിച്ചു വരണം

Text Size  

Story Dated: Sunday, February 22, 2015 02:52 hrs UTC

ആലപ്പുഴ: ആരും പാര്‍ട്ടിക്ക് അതീതരല്ലന്നും വി.എസ് അച്യുതാനന്ദന്‍ സമ്മേളന സ്ഥലത്തേക്ക് തിരിച്ചുവരണമെന്നും കോടിയേരി ബാലകൃഷ്ണന്‍.സംസ്ഥാന സമ്മേളനം നടക്കുന്ന സമയത്ത് അത് ബഹിഷ്‌കരിച്ചത് വലിയ തെറ്റാണ്. ആരും പാര്‍ട്ടിക്ക് അതീതരല്ല. ഇതാണ് പോളിറ്റ് ബ്യൂറോയുടെ തീരുമാനം. വി.എസ്സിനുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പാര്‍ട്ടിക്കുള്ളിലാണ് ചര്‍ച്ച ചെയ്യേണ്ടത്. അതാണ് കീഴ് വഴക്കം. എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്ത് പരിഹരിക്കും. താന്‍ വലിയ ശുഭാപ്തി വിശ്വാസക്കാരനാണ്. പാര്‍ട്ടിയുടെ നിര്‍ദ്ദേശത്തോടെയാണ് ശര്‍മയും ചന്ദ്രന്‍പിള്ളയും വി.എസ്സിനെ ചെന്നുകണ്ട് സംസാരിച്ചത്. ഒരാളെപ്പോലും പാര്‍ട്ടി നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല.ഇക്കാര്യങ്ങളെല്ലാം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് തന്നെ വി.എസ്സിനെ ഫോണില്‍ വിളിച്ചറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • പാര്‍ട്ടി വിട്ടാല്‍ വിഎസ് കൊടുങ്കാറ്റ്
    സ്വന്തം ലേഖകന്‍     ആലപ്പുഴ: സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാതെ തിരുവനന്തപുരത്തേക്ക് മടങ്ങിയ വിഎസ്  തന്റെ...

  • കോടിയേരി സിപിഎമ്മിന്‍റെ അടുത്ത സെക്രട്ടറി ആയേക്കും
    സ്വന്തം ലേഖകന്‍     ആലപ്പുഴ: സിപിഎം പോളിറ്റ് ബ്യൂറോ അംഗം  കോടിയേരി ബാലകൃഷ്ണന്‍ പാര്‍ടിയുടെ അടുത്ത സെക്രട്ടറി...

  • പ്രതിപക്ഷ നേതൃസ്ഥാനം വി.എസ് രാജിവച്ചേക്കും
    സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാതെ തിരുവനന്തപുരത്തേക്ക് മടങ്ങിയ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പ്രതിപക്ഷ...