You are Here : Home / News Plus

നിസാമിനെതിരെ കാപ്പ ചുമത്തുന്നതില്‍ നിയമതടസ്സമില്ലെന്ന് ഡി.ജി.പി

Text Size  

Story Dated: Sunday, February 22, 2015 05:32 hrs UTC

കോഴിക്കോട്: തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിസാമിനെതിരെ കാപ്പ ചുമത്തുന്നതില്‍ നിയമതടസ്സമില്ലെന്ന് ഡി.ജി.പി കെ.എസ്. ബാലസുബ്രഹ്മണ്യം. അതിനുള്ള കുറ്റം അദ്ദേഹം ചെയ്തിട്ടുണ്ടെന്നും ഡി.ജി.പി കോഴിക്കോട് പൊലീസ് ക്ളബില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കാപ്പ ചുമത്തുന്നതിനുള്ള നിയമപരമായ നടപടികള്‍ തുടരുകയാണ്. നിസാമിനെ രക്ഷിക്കാന്‍ തൃശൂര്‍ സിറ്റി പൊലീസ് മുന്‍ കമീഷണര്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ അന്വേഷണം നടക്കുന്നതായും അദ്ദേഹം പറഞ്ഞു. കോഴിക്കോട് സിറ്റി, റൂറല്‍ ജില്ലകളിലെ പൊലീസ് ഓഫിസര്‍മാരുടെ യോഗത്തിന് എത്തിയതായിരുന്നു ഡി.ജി.പി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.